Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:33 AM IST Updated On
date_range 7 March 2022 5:33 AM ISTപ്ലാസ്റ്റിക് ബദൽ ഉൽപന്നമേള
text_fieldsbookmark_border
തളിപ്പറമ്പ്: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിൽ നഗരസഭ ചെയർ പേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. പത്തോളം സ്റ്റാളുകളിലായി തുണിസഞ്ചികൾ, പാള ഉൽപന്നങ്ങൾ, സംസ്കരിച്ച് ഉപയോഗിക്കാൻ പറ്റുന്ന സഞ്ചികൾ തുടങ്ങിയവയുടെ വിപണനമേള ഒരുക്കിയിട്ടുണ്ട്. ഹരിത കർമസേനയുടെ മൊബൈൽ ഹെൽപ് ലൈൻ നമ്പർ പ്രഖ്യാപനം ആർ.ഡി.ഒ ഇ.പി. മേഴ്സി നിർവഹിച്ചു. വൈസ് പ്രസിഡന്റ് കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം.കെ. ഷബിത, പി. റജുല, കെ. നബീസ ബീവി, പി.പി. മുഹമ്മദ് നിസാർ, ഇ.കെ. സോമശേഖരൻ, ഫഹദ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story