Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേയിസാഹിബ് ട്രെയിനിങ്​...

കേയിസാഹിബ് ട്രെയിനിങ്​ കോളജിന് ഓവറോൾ കിരീടം

text_fields
bookmark_border
കേയിസാഹിബ് ട്രെയിനിങ്​ കോളജിന് ഓവറോൾ കിരീടം
cancel
തളിപ്പറമ്പ്: ആറാമത് കണ്ണൂർ സർവകലാശാലതല ഇന്റർ ബി.എഡ് കോളജ് അത് ലറ്റിക് മീറ്റിൽ 67 പോയന്റോടെ കരിമ്പം കേയിസാഹിബ് ട്രെയ്നിങ്​ കോളജ്‌ ഓവറോൾ ചാമ്പ്യന്മാരായി. 51 പോയന്റോടെ യൂനിവേഴ്സിറ്റി സെന്റർ കാസർകോട്​, 21 പോയന്റോടെ മാനന്തവാടി യൂനിവേഴ്സിറ്റി സെന്റർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ 34 പോയന്റോടെ യൂനിവേഴ്സിറ്റി സെന്റർ കാസർകോട്​ ഒന്നാം സ്ഥാനവും 30 പോയന്റുകളോടെ കരിമ്പം കേയിസാഹിബ് ട്രെയ്നിങ്​ കോളജ്‌, 16 പോയന്റുകളോടെ മടമ്പം പി.കെ.എം കോളജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതവിഭാഗത്തിൽ 37 പോയന്റോടെ കരിമ്പം കേയിസാഹിബ് ട്രെയ്നിങ്​ കോളജ്‌ ചാമ്പ്യന്മാരായി. 17 പോയന്റോടെ യൂനിവേഴ്സിറ്റി സെന്റർ കാസർകോട്, 15 പോയന്റുകളോടെ മാനന്തവാടി യൂനിവേഴ്സിറ്റി സെന്റർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിത വിഭാഗത്തിലെ വ്യക്‌തിഗത ചാമ്പ്യനായി കേയിസാഹിബ് ട്രെയ്നിങ്​ കോളജിലെ പി. സ്നേഹ തിരഞ്ഞെടുക്കപ്പെട്ടു. മേള സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. കെ.പി. മനോജ് ഉദ്‌ഘാടനം ചെയ്തു. ടി.വി. ഗംഗാധരൻ സമ്മാനദാനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story