Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:32 AM IST Updated On
date_range 7 March 2022 5:32 AM ISTഡി.സി.സി ജനറല്‍ സെക്രട്ടറിക്ക് നേരെ ലഹരിമാഫിയ ആക്രമണം
text_fieldsbookmark_border
കണ്ണൂര്‍: ഡി.സി.സി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിന് നേരെ ലഹരിമാഫിയയുടെ ആക്രമണം. തലയിൽ കുത്തേറ്റ രാജീവനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ച ഒന്നിന് ചെട്ടിപ്പീടികയിലാണ് സംഭവം. പ്രദേശത്തെ ലഹരിസംഘത്തെ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് രാജീവന് നേരെ ആക്രമണമുണ്ടായത്. തലയിൽ ആറ് തുന്നലുണ്ട്. പ്രദേശത്ത് കഞ്ചാവും മദ്യവും വില്‍പന നടത്തുന്ന സംഘത്തെ കുറിച്ച് പൊലീസില്‍ പരാതി പറഞ്ഞുവെന്ന സംശയത്തിലാണ് ആക്രമണമെന്ന് കരുതുന്നു. സംഭവത്തിൽ ചെട്ടിപ്പീടിക സ്വദേശി രാജീവനെ (61) ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഉൾപ്പെടെ പരസ്യമായി മദ്യപിച്ചതിന് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ രാജീവനെ ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് ആശുപത്രിയിൽ സന്ദർശിച്ചു. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. photo: rajeevan at hospital ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ ഡി.സി.സി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിനെ ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story