Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിലർക്ക് എന്തിനേയും...

ചിലർക്ക് എന്തിനേയും എതിർക്കുന്ന സമീപനം -മുഖ്യമന്ത്രി

text_fields
bookmark_border
കൂത്തുപറമ്പ്: എന്തിനേയും എതിർക്കുന്ന സമീപനമാണ് ചിലർക്കെന്നും വികസനത്തിന് സ്വന്തം വസ്തുവോ ഭൂമിയോ നഷ്ടപ്പെടുന്ന ആർക്കും എതിർപ്പില്ലെന്നും നഷ്ടപരിഹാരം ലഭിച്ചവരെല്ലാം സന്തുഷ്ടരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച വെള്ളച്ചാൽ -വേങ്ങാട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാത വികസനമായാലും ഗെയിൽ പൈപ്പ് ലൈൻ കാര്യത്തിലായാലും ഇതാണ് ഉണ്ടായത്. ഇപ്പോൾ ഒന്നും വേണ്ട എന്നുപറഞ്ഞാൽ പിന്നെ എപ്പോഴാണ് ഇതെല്ലാം ചെയ്യുക എന്നും മുഖ്യമന്ത്രി ചോദിച്ചു. 8.64 കോടി രൂപ ചെലവിലാണ് നവീകരണപ്രവൃത്തി പൂർത്തിയാക്കിയത്. ധർമടം മണ്ഡലത്തിൽ വേങ്ങാട് - മാങ്ങാട്ടിടം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കൂടൻ മുക്ക് - കുറ്റിപ്പുറം, പാല ബസാർ - വേങ്ങാട്, പാച്ചപ്പൊയ്ക - ചേരിക്കമ്പനി റോഡുകൾ ഉൾപ്പെടുത്തിയാണ് എട്ട് കി.മീ ദൂരം അഭിവൃദ്ധിപ്പെടുത്തി മെക്കാഡം ചെയ്തത്. ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. ദിലീപ് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story