Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:39 AM IST Updated On
date_range 6 March 2022 5:39 AM ISTസീ പാത്ത് വേ, സീവ്യൂ പാർക്ക് ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
കണ്ണൂർ: ഗവ. ഗെസ്റ്റ് ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ ഞായറാഴ്ച വൈകീട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഗവ. ഗെസ്റ്റ് ഹൗസ് പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിക്കുള്ള ഒരുക്കം പൂർത്തിയായതായി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടൂറിസം വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന 50 ലക്ഷം രൂപ ചെലവിലാണ് സീ പാത്ത് വേയും സീവ്യൂ പാർക്കും നവീകരിച്ചത്. പുതിയ ടിക്കറ്റ് കൗണ്ടർ, ശൗചാലയ ബ്ലോക്ക്, കിയോസ്‌ക്, ശിൽപങ്ങൾ, ചെസ് ബോർഡ്, ലൈറ്റുകൾ, ഇരിപ്പിടങ്ങൾ, ജലസേചന സംവിധാനം, കളിയുപകരണങ്ങൾ തുടങ്ങിയവയാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയത്. 500 മീറ്ററോളം നീളത്തിലാണ് നടപ്പാതയുള്ളത്. മുതിർന്നവർക്ക് നികുതിയുൾപ്പെടെ 20 രൂപയും ആറുമുതൽ 12 വരെ പ്രായമുള്ളവർക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആറ് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. എം.പിമാരായ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ എന്നിവർ മുഖ്യാതിഥികളാകും. വാർത്തസമ്മേളനത്തിൽ ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ഹാബിറ്റാറ്റ് എൻജിനീയർ അജിത്ത് ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story