Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:39 AM IST Updated On
date_range 6 March 2022 5:39 AM ISTമാങ്ങാട്ടിടത്ത് വിഷരഹിത പച്ചക്കറി കൃഷി തുടങ്ങി
text_fieldsbookmark_border
കൂത്തുപറമ്പ്: വിഷുവിന് വിഷരഹിത പച്ചക്കറി കൃഷി പദ്ധതിക്ക് മാങ്ങാട്ടിടം പഞ്ചായത്തിൽ തുടക്കമായി. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 'ഞാനും കൃഷിയിലേക്ക്' എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. കിരാച്ചി വയലിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. തൈനടീൽ ഉദ്ഘാടനം കെ.കെ. ശൈലജ എം.എൽ.എ നിർവഹിച്ചു. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഇടവിള കൃഷിയുടെ തൈ വിതരണവും ചടങ്ങിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ, ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. അജിമോൾ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ കെ. ശൈലജ, കൂത്തുപറമ്പ് എ.ഡി.എ ബിന്ദു കെ. മാത്യു, എം. ഷീന, എം. റോജ, ആർ. സന്തോഷ് കുമാർ, എം. വിപിൻ, എ. വത്സൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story