Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:35 AM IST Updated On
date_range 6 March 2022 5:35 AM ISTപൊതുമരാമത്ത് സബ്ഡിവിഷൻ ഓഫിസ് അനുവദിക്കണം - താലൂക്ക് വികസന സമിതി
text_fieldsbookmark_border
ഇരിട്ടി: മലയോര മേഖലയിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇരിട്ടി പൊതുമരാമത്ത് സെക്ഷൻ ഓഫിസ് സബ്ഡിവിഷനായി ഉയർത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇരിട്ടി, ഇരിക്കൂർ പ്രദേശങ്ങളെ ഉൾപ്പെടുത്തി സബ്ഡിവിഷൻ ഓഫിസ് അനുവദിച്ചാൽ മാത്രമേ മേഖലയിലെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂവെന്ന് സണ്ണിജോസഫ് എം.എൽ.എ പറഞ്ഞു. ഇരിട്ടി പാലത്തിനുസമീപം റോഡ് വികസനത്തിനായി കുന്നിടിച്ചപ്പോഴുണ്ടായ മണ്ണിടിച്ചിൽ ഭീഷണി തടയുന്നതിന് സമർപ്പിച്ച എസ്റ്റിമേറ്റ് ഉയർന്നതായതിനാൽ കെ.എസ്.ടി.പി ഏറ്റെടുക്കുന്നതിന് പ്രയാസം അറിയിച്ചതായി അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ സതീശൻ യോഗത്തെ അറിയിച്ചു. ഇരിട്ടി ടൗണിലെ സീബ്ര ലൈനുകളുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ആവശ്യപ്പെട്ടു. ആറളം കൊട്ടാരം ഭൂമിയിലെ പട്ടയപ്രശ്‌നവും കളരിക്കാട് നാലുസൻെറ് ഭൂമിയിലെ പ്രശ്‌നവും പരിഹരിക്കണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ് ആവശ്യപ്പെട്ടു. റീസർവേ നടത്തിയതുമായി ബന്ധപ്പെട്ട് അയ്യങ്കുന്ന് പഞ്ചായത്തിലെ ചില പ്രദേശങ്ങൾ ആറളം വില്ലേജിൽ ഉൾപ്പെട്ടതായി പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പള്ളിക്കുന്നേൽ പറഞ്ഞു. കരിക്കോട്ടക്കരി വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം പണിയണമെന്നും ആവശ്യപ്പെട്ടു. മേഖലയിലെ 26 റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും മഴക്കുമുമ്പ് പ്രവൃത്തി നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയർ കെ.പി. പ്രദീപൻ യോഗത്തെ അറിയിച്ചു. കൊട്ടിയൂർ റേഞ്ചിൽ കാട്ടുപന്നികളെ വെടിവെക്കുന്നതിന് 22 പേർക്ക് തോക്ക് ലൈസൻസ് നൽകിയതായും ഇതുവരെ 14 പന്നികളെ വെടിവെച്ചതായും ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. ജിജിൽ യോഗത്തെ അറിയിച്ചു. ഇരിട്ടി നഗരത്തിലെ ഓവുചാൽ നിർമാണത്തിലെ അപാകത പരിഹരിക്കുന്നതിന് കെ.എസ്.ടി.പി നടപടിയെടുക്കണമെന്ന് നഗരസഭാധ്യക്ഷ കെ. ശ്രീലത ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
