Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:48 AM IST Updated On
date_range 5 March 2022 5:48 AM ISTസമരമുഖങ്ങളിലൂടെ പോരാട്ടച്ചായം
text_fieldsbookmark_border
കണ്ണൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ചിത്രകൃത്തുക്കളുടെ ക്യാമ്പ് 'പോരാട്ടച്ചായം' പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. ലോകകലയുടെ ചരിത്രം സാമൂഹികമാറ്റത്തിനായുള്ള പോരാട്ടങ്ങളുടെയും ചരിത്രമാണെന്നും എല്ലാകാലഘട്ടത്തിലും കമ്യൂണിസ്‌റ്റ് പോരാട്ടങ്ങൾക്കൊപ്പം സധൈര്യം അണിനിരന്നവരിൽ മഹാന്മാരായ കലാകാരന്മാരും കവികളുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വാസവ ക്ലിഫ് ഹൗസിൽ തുടങ്ങിയ ക്യാമ്പിൽ 40ൽപരം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണം മുതലുള്ള സാർവദേശീയ സംഭവ വികാസങ്ങൾ, ലോകചരിത്ര ഗതി മാറ്റിമറിച്ച പോരാട്ടങ്ങൾ, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണം, ദേശീയ തൊഴിലാളി സമരങ്ങൾ, കേരളത്തിലെ കർഷക പോരാട്ടങ്ങൾ തുടങ്ങിയവയെല്ലാം ചിത്രങ്ങൾക്ക് പ്രമേയമാവും. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 30ന് കലക്ടറേറ്റ് മൈതാനിയിൽ തുടങ്ങുന്ന ചരിത്ര ചിത്ര പ്രദർശനത്തിൽ സൃഷ്‌ടികൾ പ്രദർശിപ്പിക്കും. ക്യാമ്പ് ശനിയാഴ്ച വൈകീട്ട് സമാപിക്കും. ഉദ്‌ഘാടന ചടങ്ങിൽ ചിത്രകാരൻ എബി എൻ. ജോസഫ് അധ്യക്ഷത വഹിച്ചു. ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ, നിതീഷ് നാരായണൻ എന്നിവർ സംസാരിച്ചു. എ.വി. രഞ്‌ജിത്ത് സ്വാഗതവും റിഗേഷ് കൊയിലി നന്ദിയും പറഞ്ഞു. -------- photo: sandeep
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story