Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസിൽവർ ലൈൻ വിരുദ്ധ സമര...

സിൽവർ ലൈൻ വിരുദ്ധ സമര ജാഥക്ക് സ്വീകരണം

text_fields
bookmark_border
സിൽവർ ലൈൻ വിരുദ്ധ സമര ജാഥക്ക്  സ്വീകരണം
cancel
തലശ്ശേരി: സിൽവർ ലൈൻ പദ്ധതിയെപ്പറ്റി പൊതുസമൂഹത്തോട് ചർച്ചചെയ്യാൻ മുഖ്യമന്ത്രി തയാറാകണമെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ സമര ജാഥയുടെ നാലാം ദിവസത്തെ സമാപന സമ്മേളനം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അഭിപ്രായം ഉയർത്തുന്ന സമരസമിതിയോടും ജനപ്രതിനിധികളോടും മാത്രമല്ല പൊതുജനങ്ങളോടും ചർച്ചചെയ്യാൻ മുഖ്യമന്ത്രി തയാറാകണം. പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും വരെ പുനർനിർമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. സമരസമിതി തലശ്ശേരി മേഖല ചെയർമാൻ സി.ടി. സജിത് അധ്യക്ഷത വഹിച്ചു. അസി. മാനേജർ മിനി കെ. ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജാഥ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവൻ, ജാഥ മാനേജർ ടി.ടി. ഇസ്മയിൽ, ജില്ല ചെയർമാൻ എ.പി. ബദറുദ്ദീൻ, പി.സി. വിവേക് എന്നിവരെ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രകടനമായി സ്വീകരിച്ചാണ് വേദിയിലെത്തിച്ചത്. കെ.എ. ലത്തീഫ്, എം.പി. അരവിന്ദാക്ഷൻ, വി. രത്നാകരൻ, യു.കെ. സെയ്ദ്, കെ.കെ. സുരേന്ദ്രൻ, ഡോ. ഡി. സുരേന്ദ്രനാഥ്, എം.കെ. ജയരാജൻ, യു.കെ. അഭിലാഷ്, ഇ. സനൂപ് എന്നിവർ സംസാരിച്ചു. ------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story