Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേരഗ്രാമം: ഉൽപന്ന...

കേരഗ്രാമം: ഉൽപന്ന ബ്രാൻഡിങ്ങിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം -കൃഷി മന്ത്രി

text_fields
bookmark_border
ചൊക്ലി: കേരഗ്രാമ പദ്ധതിയിൽ വെളിച്ചെണ്ണയടക്കമുള്ള വിവിധ ഉൽപന്നങ്ങളുടെ നിർമാണവും ബ്രാൻഡിങ്ങും നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ചൊക്ലി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃസംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭരണം, സംസ്കരണം, വിപണനം എന്നീ കാര്യങ്ങളിൽ ഊന്നി പ്രവർത്തനം വിപുലമാക്കണം. നാളികേരം സംഭരിച്ച് അതത് കേരഗ്രാമം പരിധിയിലെ പഞ്ചായത്തുകൾ സ്വന്തമായി ബ്രാൻഡ് ചെയ്യണമെന്നും ഇതിനായി ഫണ്ട് മാറ്റിവെക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് എം.ഒ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. മുതിർന്ന കർഷകനായ നാണു കണ്ണോത്തിനെ മന്ത്രി പി. പ്രസാദും രോഗീ പരിചരണത്തോടൊപ്പം കൃഷിയിലും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ഡോ. എ.പി. ശ്രീധരനെ ജില്ല പഞ്ചായത്തംഗം ഇ. വിജയനും കെ. കനകരാജനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജയും കെ. ചന്ദ്രനെ വികസന സ്ഥിരം സമിതി ചെയർപേഴ്സൻ എൻ.പി. സജിതയും പി.ടി.കെ രാജേഷിനെ കർഷക വികസന സമിതി അംഗം വി. ഉദയനും ആദരിച്ചു. സെമിനാറിൽ ശാസ്ത്രീയ തെങ്ങുകൃഷി പരിശീലനം എന്ന വിഷയത്തിൽ തലശ്ശേരി കൃഷി അസി. ഡയറക്ടർ വിഷ്ണു എസ്. നായരും കരിയാട് കൃഷി ഓഫിസർ ഷീനയും ക്ലാസെടുത്തു. ------------------- photos pgr keragramam കേരഗ്രാമം പദ്ധതി ഗുണഭോക്തൃസംഗമവും സെമിനാറും ചൊക്ലിയിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story