Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:41 AM IST Updated On
date_range 5 March 2022 5:41 AM ISTവായന ചങ്ങാത്തം മേഖലതല ശിൽപശാലക്ക് തുടക്കം
text_fieldsbookmark_border
പാനൂർ: സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ വായന ചങ്ങാത്തം മേഖലതല ശിൽപശാലക്ക് പാനൂരിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി പാനൂർ ഗവ. എൽ.പി സ്കൂൾ ഹാളിലാണ് ശിൽപശാല നടക്കുന്നത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വൽസൻ അധ്യക്ഷത വഹിച്ചു. പാനൂർ ബി.പി.സി കെ.വി. അബ്ദുൽ മുനീർ സ്വാഗതം പറഞ്ഞു. എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ രമേശൻ കടൂർ, എ.ഇ.ഒ എം.കെ. ബൈജു എന്നിവർ മുഖ്യാതിഥികളായി. പി. ശോഭ, സി. അഞ്ജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story