Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'എല്ലാം ശരിയാക്കി'...

'എല്ലാം ശരിയാക്കി' പി. ശശി

text_fields
bookmark_border
കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയിൽ അപ്രതീക്ഷിത തെരഞ്ഞെടുപ്പ്​ പി. ശശിയുടേതാണ്​. പി. ശശി സമ്മേളന പ്രതിനിധിപോലുമായിരുന്നില്ല. 2011ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്​ പുറത്താക്കപ്പെട്ടയാളാണ്​ ശശി. പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട്​ പാർട്ടിക്കുള്ളിൽ ഉയർന്ന ആക്ഷേപത്തെ തുടർന്നായിരുന്നു നടപടി. അന്ന്​ കണ്ണൂർ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. ശശിയെ സംസ്ഥാന കമ്മിറ്റിയിലേക്ക്​ തിരിച്ചുകൊണ്ടുവന്ന നീക്കങ്ങളെല്ലാം രഹസ്യമായിരുന്നു. എറണാകുളത്ത്​ സമ്മേളനം നടക്കുമ്പോൾ ശശി കണ്ണൂരിലായിരുന്നു. ഔദ്യോഗിക പാനലിൽ പി. ശശി ഇടം പിടിച്ചത്​ കോടിയേരി ബാലകൃഷ്​ണൻ പേരു വായിച്ചപ്പോൾമാത്രമാണ്​ കണ്ണൂരിൽനിന്നുള്ള പ്രതിനിധികൾപോലും അറിഞ്ഞത്​. സ്​ത്രീവിഷയത്തിൽ പുറത്താക്കപ്പെട്ടയാളെ തിരിച്ചെടുക്കുന്നത്​ പാർട്ടിയിൽ എന്തെങ്കിലും മുറുമുറുപ്പിന്​ ഇടയാക്കാതിരിക്കാനുള്ള കരുതലായിരുന്നു എല്ലാം. സ്ത്രീവിഷയത്തിൽ ആരോപണവിധേയനെ നേതൃത്വത്തിൽ കൊണ്ടുവന്നതിൽ സി.പി.എമ്മിന്​ നേരെ ധാർമിക ചോദ്യങ്ങളും ഉയരുന്നുണ്ട്​. പാർട്ടിയിൽ മുതിർന്ന നേതാക്കളിൽനിന്നടക്കം വനിതകൾക്ക്​ ദുരനുഭവം നേരിടേണ്ടി വരുന്നുവെന്ന്​ മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ള വനിത നേതാക്കൾ സമ്മേളന ചർച്ചയിൽ ഉന്നയിച്ചതിനു പിന്നാലെയാണ്​ ശശിയെ തിരിച്ചെടുത്തത്​ എന്നതും ​ശ്രദ്ധേയം. നീണ്ടകാലം പാർട്ടിക്ക്​ പുറത്തായിട്ടും പിണറായി വിജയനും കോടിയേരി ബാലകൃഷ്​ണനും ഉൾപ്പെടെ കണ്ണൂർ ലോബിയുമായുള്ള അടുപ്പമാണ്​ ശശിക്ക്​ തുണയായത്​. ആക്ഷേപമുയർന്നപ്പോൾ പാർട്ടിയിൽനിന്ന്​ അവധിയെടുക്കേണ്ടി വന്ന ശശിയെ പാർട്ടി കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ പുറത്താക്കിയത്​. ശേഷം തലശ്ശേരി കേന്ദ്രീകരിച്ച്​ അഭിഭാഷകനായി പ്രവർത്തിച്ച ശശി ഇടത്​ അഭിഭാഷക സംഘടന ലോയേർസ്​ യൂനിയൻ ജില്ലാ ഭാരവാഹിയായി. പാർട്ടിയുടെ കേസുകൾ ഏറ്റെടുത്ത്​ ബന്ധം ഊഷ്മളമായി സൂക്ഷിച്ചു. പാർട്ടി നടപടിക്ക്​ കാരണമായ ആക്ഷേപവുമായി ബന്ധപ്പെട്ട്​ മൂന്നാം കക്ഷി നൽകിയ കേസ്​ കോടതി തള്ളിയതിന്​ പിന്നാലെ, 2018ൽ പാർട്ടി അംഗത്വത്തിലേക്ക്​ തിരിച്ചെത്തി. ബ്രാഞ്ചിലും ഏരിയ കമ്മിറ്റിയിലും അംഗമായി. 2019ൽ വീണ്ടും ജില്ല കമ്മിറ്റിയംഗമായി. ഇക്കഴിഞ്ഞ ജില്ല സമ്മേളനത്തിൽ ജില്ല സെക്രട്ടേറിയറ്റിലേക്ക്​ എത്തുമെന്ന്​ കരുതിയെങ്കിലും അതുണ്ടായില്ല. ശേഷമാണ്​ തീർത്തും അപ്രതീക്ഷിതമായി സംസ്ഥാന നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ്​. ഫോട്ടോ: സന്ദീപ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story