Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വരം നന്നായിരിക്കെ...

സ്വരം നന്നായിരിക്കെ പാട്ടുനിർത്തി ജെയിംസ്​ മാത്യു

text_fields
bookmark_border
കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയിൽനിന്ന്​ ഒഴിവാക്കപ്പെട്ടവരിൽ അമ്പരപ്പ്​ ഉളവാക്കിയത്​ ജെയിംസ്​ മാത്യുവിന്‍റെ പുറത്തുപോക്കാണ്​. പുറത്തുപോയ മറ്റുള്ളവരെല്ലാം 75 എന്ന പ്രായപരിധി പിന്നിട്ടവരാണ്​. ജെയിംസ്​ മാത്യുവിന്​ വയസ്സ്​ 60 മാത്രമാണ്​. ​സ്വന്തം താൽപര്യപ്രകാരമാണ്​ ജെയിംസിന്‍റെ പുറത്തുപോക്ക്​ എന്നാണ്​ സംസ്ഥാന ​സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ വിശദീകരിച്ചത്​. സ്വരം നന്നായിരിക്കെ പാട്ടുനിർത്തുന്നതാണ്​ നല്ലതെന്ന്​ പ്രതികരിച്ച ജെയിംസും അക്കാര്യം സ്ഥിരീകരിക്കുന്നു. കണ്ണൂർ കേന്ദ്രീകരിച്ച്​ തുടർന്നും പ്രവർത്തനരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. കൃഷി ഉൾപ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകാനാണ്​ ഒരുക്കം. എസ്​.എഫ്​.ഐയി​ലൂടെ സംസ്ഥാന തലത്തിലേക്ക്​ ഉയർന്ന ജെയിംസ്​ ഇക്കഴിഞ്ഞ ജില്ല സമ്മേളനത്തിലാണ്​ ജില്ല സെക്രട്ടേറിയറ്റിൽനിന്ന്​ ഒഴിവായത്​. സംസ്ഥാന സമിതിയിൽനിന്ന്​ മാറിയതോടെ ഇപ്പോൾ ജില്ലയിൽ പാർട്ടിയിൽ കാര്യമായ ചുമതലയൊന്നുമില്ലാതായി. തളിപ്പറമ്പിൽനിന്ന്​ രണ്ടു തവണ തുടർച്ചയായി നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട ജെയിംസ്​ എം.വി. ഗോവിന്ദനു​ വേണ്ടി ഇക്കുറി സീറ്റ്​ ഒഴിഞ്ഞു. ഭാര്യ എൻ. സുകന്യ നിലവിൽ കണ്ണൂർ കോർപറേഷൻ കൗൺസിലറും കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ്​ അംഗവുമാണ്​. സെക്രട്ടേറിയറ്റിലെ ഏക വനിതയുമാണ്​. ഇനിയങ്ങോട്ട്​ തെരഞ്ഞെടുപ്പിലേക്ക്​ പരിഗണിക്കപ്പെടാനുള്ള സാധ്യതയുള്ളവരിൽ മുന്നിലാണ്​ എൻ. സുകന്യ. ഈ സാഹചര്യത്തിൽകൂടിയാണ്​ ജെയിംസ്​ മാത്യു കളമൊഴിയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story