Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രാൻസ്പോർട്ട് ഓഫിസറെ...

ട്രാൻസ്പോർട്ട് ഓഫിസറെ ഉപരോധിച്ചു

text_fields
bookmark_border
പയ്യന്നൂർ: കോവിഡ് കാലത്ത് നിർത്തിയ ഗ്രാമീണ സർവിസുകൾ പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി പയ്യന്നൂർ എ.ടി.ഒവിനെ ഉപരോധിച്ചു. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ഗ്രാമീണ റൂട്ടുകളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ കോവിഡ് കാലത്ത് നിർത്തിവെച്ചതായിരുന്നു. നിരവധിതവണ നിവേദനം നൽകിയിട്ടും ബസ് ഗതാഗതം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ട്രാൻസ്പോർട്ട് ഓഫിസറെ ഉപരോധിച്ചത്. വിദ്യാർഥികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമായ ഏഴിമല ടോപ് റോഡ് -എട്ടിക്കുളം, കോറോം -ആലക്കാട് -മാത്തിൽ, പയ്യന്നൂർ -അന്നൂർ പുത്തൂരമ്പലം തുടങ്ങിയ സർവിസുകളാണ് നിർത്തലാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഉപരോധം നടത്തിയത്. പയ്യന്നൂർ സി.ഐ മഹേഷ് നായർ എത്തിയാണ് ഉപരോധം അവസാനിപ്പിച്ചത്. സി.ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മാർച്ച് 25നുള്ളിൽ ബസ് സർവിസ് പുനരാരംഭിക്കുമെന്ന് ഉറപ്പുലഭിച്ചതിനാലാണ് ഉപരോധം അവസാനിപ്പിച്ചതെന്ന് പ്രവർത്തകർ അറിയിച്ചു. സമരം നഗരസഭ കൗൺസിലർ എ. രൂപേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി. ശ്രീനിഷ് അധ്യക്ഷത വഹിച്ചു. പയ്യന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗോകുൽ ഗോപി, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ആകാശ് ഭാസ്കർ, കെ.വി. സ്നേഹജൻ, അർജുൻ കോറോം, പി. മിഥുൻ, അരുൺ ആലയിൽ, എം.വി. സന്ദീപ്, പ്രണവ് കരേള, സുനീഷ് പട്ടുവം എന്നിവർ സംസാരിച്ചു. ---------------- പി.വൈ.ആർ യൂത്ത് കോൺ:: യൂത്ത് കോൺഗ്രസ് പ്രവർത്തകർ പയ്യന്നൂർ ട്രാൻസ്പോർട്ട് ഓഫിസറെ ഉപരോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story