Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:39 AM IST Updated On
date_range 4 March 2022 5:39 AM ISTനിടിയേങ്ങ കലാഗ്രാമത്തിന് സമീപം വൻ തീപിടിത്തം
text_fieldsbookmark_border
രാത്രി വൈകിയാണ് തീയണച്ചത് ശ്രീകണ്ഠപുരം: നിടിയേങ്ങ കാക്കണ്ണൻ പാറയിലെ കെ.ജി. സുബ്രമണ്യൻ കലാഗ്രാമത്തിന് സമീപം വൻ തീപിടിത്തം. 200 ഏക്കറോളം വരുന്ന പ്രദേശമാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. വ്യാഴാഴ്ച ഉച്ച ഒരുമണിയോടെയാണ് തീ പടർന്നത്. കലാഗ്രാമത്തിന് സമീപത്തെ നാലു ഭാഗങ്ങളിലായി വൻ അഗ്നിബാധയാണ് ഉണ്ടായത്. ഈ പ്രദേശത്തുണ്ടായിരുന്ന റബർ, കശുമാവ്, മറ്റു വിളകൾ ഉൾപ്പെടെയുള്ളവ അഗ്നിക്കിരയായി. തളിപ്പറമ്പ്, പയ്യന്നൂർ യൂനിറ്റുകളിൽനിന്നെത്തിയ അഗ്നിരക്ഷ സേനയും പ്രദേശവാസികളും പൊലീസും ഏറെ പരിശ്രമിച്ചാണ് രാത്രി ഒമ്പതോടെ തീയണച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ, ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ, നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന എന്നിവർ സംഭവ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story