Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:37 AM IST Updated On
date_range 4 March 2022 5:37 AM ISTകൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് ജില്ല സമ്മേളനം
text_fieldsbookmark_border
മട്ടന്നൂർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം മട്ടന്നൂർ നഗരസഭ ചെയർപേഴ്സൻ അനിത വേണു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ. തമ്പാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ക്ഷേമനിധി ഫണ്ട് വിതരണം സ്വാഗത സംഘം ചെയർമാൻ സി.പി. സാജനും നിർമാണ മേഖലയിൽ മികവ് പുലർത്തിയവരെയും സംഘടന പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായ വ്യക്തികൾക്കുമുള്ള നിർമാൺ പുരസ്കാര വിതരണം സംസ്ഥാന ഉപദേശക ചെയർമാൻ എ. വേണുഗോപാലും നിർവഹിച്ചു. സംസ്ഥാന ക്ഷേമ ബോർഡ് ചെയർമാൻ ഇ. ചന്ദ്രൻ ക്ഷേമനിധി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി കെ. രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ ടി. പ്രവീൺ വരവുചെലവ് കണക്കും ജില്ല ക്ഷേമനിധി ബോർഡ് ട്രസ്റ്റി പി. ദാമോദരൻ കുടുംബ ക്ഷേമ പദ്ധതി റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ. ബാബുരാജ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ സി. രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി സി. വിനോദ്, സ്ഥാപക നേതാവ് കെ. രാജൻ, സംസ്ഥാന കമ്മിറ്റി അംഗം എ.കെ. സിറാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ശിവദാസൻ, സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ശശി, കാസർകോട് ജില്ല പ്രസിഡന്റ് പി. ശിവാനന്ദൻ, വയനാട് ജില്ല സെക്രട്ടറി ജി.ആർ. സുബ്രഹ്മണ്യൻ, സ്വാഗത സംഘം കൺവീനർ പി.പി. ഉല്ലാസൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
