Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:32 AM IST Updated On
date_range 4 March 2022 5:32 AM ISTഎം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി. കോലത്തുവയൽ സ്വദേശികളായ നവീൻ, അമൽ റജിനോൾഡ് എന്നിവരെയാണ് എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. തൃച്ചംബരം പലാഴി റോഡിൽ ബൈക്കിൽ വരുമ്പോഴാണ് 480 മി.ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. കഴിഞ്ഞ 24ന് മയക്കുമരുന്നുമായി മുയ്യം സ്വദേശി കെ. മുഷ്താഖ്, കണ്ണപുരം കീഴറ സ്വദേശി കെ. ആദർശ് എന്നിവർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നവീനിനെയും അമലിനെയും കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗ്രേഡ് എസ്.ഐ അബ്ദുൽ റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അഷ്റഫ്, പ്രമോദ് കടമ്പേരി, മുകേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story