Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി ജനറൽ...

തലശ്ശേരി ജനറൽ ആശുപത്രിയിൽ മാധ്യമ പ്രവർത്തകർക്കുനേരെ കൈയേറ്റ ശ്രമം

text_fields
bookmark_border
തലശ്ശേരി ജനറൽ ആശുപത്രിയിൽ  മാധ്യമ പ്രവർത്തകർക്കുനേരെ കൈയേറ്റ ശ്രമം
cancel
തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ ഹരിദാസ് വധവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്ത പ്രതികളെ കാമറയിൽ പകർത്താൻ ജനറൽ ആശുപത്രിയിലെത്തിയ ദൃശ്യമാധ്യമ പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. അസഭ്യവർഷത്തോടെ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. ആശുപത്രി വളപ്പിൽ ബി.ജെ.പി പ്രവർത്തകർ അക്രമാസക്തരായപ്പോൾ നേതാക്കൾ പരിസരത്തുണ്ടായിട്ടും ഇടപെട്ടില്ല. സംഘർഷമുണ്ടായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ, കൈയേറ്റത്തിന് മുതിർന്നവരെ തള്ളിമാറ്റിയാണ് രംഗം ശാന്തമാക്കിയത്. ബുധനാഴ്ച ഉച്ച രണ്ടിനാണ് സംഭവം. ഹരിദാസിനെ വെട്ടിക്കൊന്ന കേസിൽ ചൊവ്വാഴ്ച അറസ്റ്റിലായ ഏഴ് ബി.ജെ.പി പ്രവർത്തകരെയാണ് വൈദ്യ പരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധന കഴിഞ്ഞ് പൊലീസ് വാഹനത്തിൽ തിരികെ കയറ്റുന്ന വിഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ഒരുസംഘം ബി.ജെ.പിക്കാർ അസഭ്യവാക്കുകളുമായി ദൃശ്യമാധ്യമ പ്രവർത്തകരെ വളഞ്ഞ് കൈയേറ്റത്തിന് മുതിർന്നത്. ----------------------------------- പടം.... ഹരിദാസ് വധക്കേസിൽ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോൾ പുറത്തു കൂടിനിൽക്കുന്ന നേതാക്കൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story