Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുക്രെയ്​നിൽ കുടുങ്ങിയ...

യുക്രെയ്​നിൽ കുടുങ്ങിയ കുടകിലെ മെഡിക്കൽ വിദ്യാർഥിനി തിരിച്ചെത്തി

text_fields
bookmark_border
യുക്രെയ്​നിൽ കുടുങ്ങിയ കുടകിലെ മെഡിക്കൽ വിദ്യാർഥിനി തിരിച്ചെത്തി
cancel
വിരാജ്പേട്ട: യുക്രെയ്​നിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ കുടകിലെ വിദ്യാർഥിനി തിരിച്ചെത്തി. നാലുദിവസമായി ബങ്കറിൽ കഴിയുകയായിരുന്ന ഗോണിക്കൊപ്പ സ്വദേശി എം.ജി. മദീഹയാണ് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയത്. ഗോണിക്കൊപ്പയിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന അബ്ദുൽ ഗഫൂറിന്റെയും വീട്ടമ്മയായ സബീഹയുടെയും മകളായ മദീഹ യുക്രെയ്​നിലെ ഉശുറോ ഡോ. നാഷനൽ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്. ജനുവരി 14നാണ് മദീഹ യുക്രെയ്​നിലെത്തിയത്. കർണാടകയിലെ മറ്റ്​ ഏഴു വിദ്യാർഥികളും മദീഹയോടൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. കുടകിൽനിന്ന് യുക്രെയ്​നിൽ കുടുങ്ങിയ മറ്റു വിദ്യാർഥിനികൾ സുരക്ഷിതരാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. താമസസ്ഥലം സുരക്ഷിതമായിരുന്നുവെന്നും പഴയരീതിയിലായാൽ വീണ്ടും പഠിക്കാൻ തിരിച്ചുപോകുമെന്നും മദീഹ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story