Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെൺകുട്ടികൾക്ക്​...

പെൺകുട്ടികൾക്ക്​ പ്രതിരോധ പാഠം

text_fields
bookmark_border
കണ്ണൂർ: സാമൂഹിക വിപത്തുകൾക്കെതിരെ കുട്ടികളെ സജ്ജരാക്കുന്നതിനുള്ള പ്രതിരോധ പദ്ധതിയുടെ ഉദ്​ഘാടനം കണ്ണൂർ സ്​പോർട്​സ്​ സ്കൂളിൽ നടന്നു. കോർപറേഷന്‍റെ ആഭിമുഖ്യത്തിൽ 'പ്രതിരോധം 2022' എന്ന പേരിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്​കരണം, ബി.ആർ.സി കണ്ണൂർ നോർത്ത് സംഘടിപ്പിക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടേ പരിശീലനം എന്നിവക്കാണ്​ തുടക്കമായത്​. മേയർ ടി.ഒ. മോഹനൻ ഉദ്​ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി. ലതേഷ്, പ്രിൻസിപ്പൽ ടി. വിമ, സ്പോർട്സ് കോഓഡിനേറ്റർ കെ. പ്രമോദൻ, സി.ആർ.സി പ്രോഗ്രാം കോഓഡിനേറ്റർ കെ.കെ.എം. അശ്രഫ് എന്നിവർ സംസാരിച്ചു. എക്സൈസ് ഓഫിസർ കെ​.കെ. സമീർ മുഖ്യപ്രഭാഷണം നടത്തി. അഞ്ജന പി. കുമാറിന്‍റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക്​ കരാട്ടേ പരിശീലനം നൽകി. പ്രധാനാധ്യാപകൻ പ്രദീപ് നരോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷമീം രഹന നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story