Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:34 AM IST Updated On
date_range 3 March 2022 5:34 AM ISTപുസ്തകക്കൂട് ഉദ്ഘാടനം
text_fieldsbookmark_border
ശ്രീകണ്ഠപുരം: ലൈബ്രറി കൗൺസിലിന്റെയും പാറക്കാടി ജ്ഞാനപ്രദായിനിയുടെയും നേതൃത്വത്തിൽ പെരുന്തലേരി ചുകന്നമ്മ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച പുസ്തകക്കൂടിന്റെ ഉദ്ഘാടനം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി. അരവിന്ദാക്ഷൻ നിർവഹിച്ചു. വായനശാല പ്രസിഡന്റ് ഇ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. നാരായണൻ, സി.വി. രാമകൃഷ്ണൻ, പി.പി. അനിൽകുമാർ, കെ.ടി. നാരായണൻ നമ്പ്യാർ, പ്രമീള ഭാസ്കരൻ, ബാലകൃഷ്ണൻ നമ്പ്യാർ, കെ.സി. ബിന്ദു എന്നിവർ സംസാരിച്ചു. ജനങ്ങളുടെ വായനശീലം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുസ്തകക്കൂട് സ്ഥാപിച്ചതെന്ന് വായനശാല ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story