Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ആരാധനാലയങ്ങളിൽനിന്ന്...

'ആരാധനാലയങ്ങളിൽനിന്ന് മദ്യഷാപ്പുകളുടെ ദൂരപരിധി കുറച്ചത് അപലപനീയം'

text_fields
bookmark_border
തലശ്ശേരി: ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മദ്യലഭ്യത വ്യാപിപ്പിക്കാനും ആരാധനാലയങ്ങളിൽനിന്ന് മദ്യഷാപ്പുകളുടെ ദൂരപരിധി കുറക്കാനുമുള്ള കേരള സർക്കാറിന്റെ പുതിയ തീരുമാനം അപലപനീയമാണെന്ന് എം.എസ്.എസ് ജില്ല എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. വിവാഹ ആഭാസങ്ങൾക്കെതിരെ യൂനിറ്റ് തോറും ടേബ്ൾ ​േടാക്ക് നടത്താനും മയക്കുമരുന്ന് ഉപയോഗ, വ്യാപാരത്തിനെതിരെ ബോധവത്​കരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. സത്രീ ശാക്തീകരണത്തിനായി മഹിള വിഭാഗത്തിന്റെ പ്രവർത്തനം ഊർജിതപ്പെടുത്താനും തീരുമാനിച്ചു. ബി.ടി. കുഞ്ഞു, പി.എം. അബ്ദുൽബഷീർ, വി. മുനീർ, പി.എം. അഷ്റഫ്, പി. അബ്ദുറസാഖ്, ഉസ്സൻകുട്ടി, എം. ആസാദ്, ഐ.എം. ഹാരിസ്, എ.ടി. അബ്ദുൽസലാം, എ.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story