Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്ത്രീപക്ഷ...

സ്ത്രീപക്ഷ കേരളത്തിനായി രാത്രി നടത്തം

text_fields
bookmark_border
കൂത്തുപറമ്പ്: 'സ്ത്രീപക്ഷ നവകേരളം' മുദ്രാവാക്യമുയർത്തി കൂത്തുപറമ്പിൽ നടന്ന സ്ത്രീകളുടെ രാത്രികാല നടത്തം ശ്രദ്ധേയമായി. പാറാൽ, പുറക്കളം, മാവേലിമുക്ക് എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച നടത്തം കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ സമാപിച്ചു. വിശദീകരണ യോഗം നഗരസഭ ചെയർപേഴ്സൻ വി. സുജാത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ പി. ഷൈജ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.എം. പ്രീത, കെ. അജിത, എൻ. അനിത, ജൻഡർ റിസോഴ്സ് കൗൺസിലർ അഷിത എന്നിവർ സംസാരിച്ചു. സ്ത്രീകളുടെ വിവിധ കലാപരിപാടികളും നടന്നു. തുടർന്ന് മെഴുകുതിരി ജ്വലിപ്പിക്കുകയും സിഗ്നേച്ചർ കാമ്പയിനിന്റെ ഭാഗമായി കാൻവാസിൽ ഒപ്പ് രേഖപ്പെടുത്തലും നടന്നു. കൂത്തുപറമ്പ് നഗരസഭ ഐ.സി.ഡി.എസ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് രാത്രികാല നടത്തം സംഘടിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story