Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശിവരാത്രി ആഘോഷ നിറവിൽ...

ശിവരാത്രി ആഘോഷ നിറവിൽ ക്ഷേത്രങ്ങൾ

text_fields
bookmark_border
ഇരിട്ടി: മേഖലയിലെ ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം വിവിധ കർമങ്ങളോടെയും വിശേഷാൽ പൂജകളോടെയും ആഘോഷിച്ചു. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി രാവിലെ മുതൽ വൈകീട്ടുവരെ അഖണ്ഡ നാമജപം നടന്നു. കൂടാതെ രാവിലെ നവകപൂജ, നവകാഭിഷേകം എന്നിവയും നടന്നു. വൈകീട്ട് ഇളനീർ കാവ് വരവ്, തുടർന്ന് ദീപ സമർപ്പണം, തുലാഭാരം തൂക്കൽ, ഇളനീർ അഭിഷേകം, യാമപൂജകൾ എന്നിവയും നടന്നു. മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ രാവിലെ ലളിത സഹസ്രനാമാർച്ചന നടന്നു. സി.പി. ഭുവനദാസന്റെ കാർമികത്വത്തിൽ നടന്ന ലളിത സഹസ്രനാമാർച്ചനയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. പായം മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുതായി നിർമിച്ച നടപ്പന്തൽ സമർപ്പണം നടന്നു. സന്ധ്യയോടെ ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ദീപം തെളിച്ചായിരുന്നു നടപ്പന്തൽ സമർപ്പണം നടന്നത്. തുടർന്ന് സാംസ്‌കാരിക സദസ്സും നടന്നു. കീഴൂർ തെരു ഗണപതി മഹാദേവ ക്ഷേത്രത്തിൽ ഇളനീർ കാവ് വരവ്, ഇളനീർ അഭിഷേകം, തിടമ്പെഴുന്നള്ളത്ത് എന്നിവയും നടന്നു. തന്തോട് ചോംകുന്ന് ശിവക്ഷേത്രം, വയത്തൂർ കാലിയാർ ക്ഷേത്രം എന്നിവിടങ്ങളിലും വിവിധ ക്ഷേത്ര ചടങ്ങുകളോടെയും വിശേഷാൽ പൂജകളോടെയും ശിവരാത്രി ആഘോഷം നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story