Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂൾ കെട്ടിടം...

സ്കൂൾ കെട്ടിടം ഉദ്ഘാടനവും അനുസ്മരണവും

text_fields
bookmark_border
പെരിങ്ങത്തൂർ: കിടഞ്ഞി യു.പി സ്കൂൾ മാനേജറും അധ്യാപകനുമായിരുന്ന എൻ.സി.ടി. മധുസൂദനൻ നമ്പ്യാർ അനുസ്മരണവും പുതിയ കെട്ടിടത്തിന്റെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനവും നടന്നു. കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ചൊക്ലി എ.ഇ.ഒ വി.കെ. സുധി നിർവഹിച്ചു. രംഗീഷ് കടവത്ത് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുന റാണി, പാനൂർ നഗരസഭ കൗൺസിലർമാരായ എം.പി. ശ്രീജ, ആവോലം ബഷീർ, സ്കൂൾ മാനേജർ എൻ.സി.ടി. ജയറാം, എം. സുധാകരൻ മാസ്റ്റർ, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, ബാബു പനോളി, ബി.കെ. നിഷ, പി. മനോഹരൻ മാസ്റ്റർ, ടി. മെഹറൂഫ്, പി.ടി. രത്നാകരൻ മാസ്റ്റർ, ആർ.കെ. പ്രദീപൻ, ജയചന്ദ്രൻ കരിയാട്, എൻ.കെ. ഹൈമാവതി, വത്സൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story