Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:28 AM IST Updated On
date_range 2 March 2022 5:28 AM ISTശിവരാത്രി ദിനത്തിൽ രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്
text_fieldsbookmark_border
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശിവരാത്രി ആഘോഷം നടന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ രാവിലെ മുതൽ സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനം അനുവദിച്ചിരുന്നു. ശിവരാത്രി ദിനത്തിൽ വൈകീട്ട് നാല് മുതലും സാധാരണ ദിവസങ്ങളിൽ രാത്രി അത്താഴപൂജക്കുശേഷവുമാണ് സ്ത്രീകൾക്ക് നാലമ്പലത്തിൽ പ്രവേശിച്ച് ദർശനം അനുവദിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ വൈകീട്ട് സ്ത്രീകൾ കൂട്ടമായെത്തുമ്പോഴുള്ള തിരക്ക് കുറക്കാനാണ് രാവിലെ 9.30 മുതൽ ഉച്ച 12വരെ അധിക സമയം നൽകി സ്ത്രീകളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതെന്ന് ട്രസ്റ്റി ബോർഡ് അറിയിച്ചു. രാവിലെ മുതൽ ധാരാളം സ്ത്രീകൾ ദർശനത്തിനായി എത്തിയിരുന്നു. രാത്രി ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളത്തും തുടർന്ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽനിന്നുള്ള തിടമ്പ് എഴുന്നള്ളത്തും ശങ്കരനാരായണ പൂജയും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
