Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:28 AM IST Updated On
date_range 2 March 2022 5:28 AM ISTസ്വകാര്യ സര്‍വകലാശാലകളുടെ കടന്നുകയറ്റം അനുവദിക്കില്ല- യൂനിവേഴ്സിറ്റി ഫെഡറേഷന്‍
text_fieldsbookmark_border
കണ്ണൂർ: കേരളത്തിലെ സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസരംഗത്തെയും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കാന്‍ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് പ്രതിഷേധിച്ചു. സര്‍വകലാശാല അധ്യാപക -അനധ്യാപക ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത സര്‍വകലാശാലകളുടെ മേൽ അടിച്ചേൽപിച്ച സര്‍ക്കാര്‍ നടപടി ഇവയുടെ അസ്ഥിവാരം തോണ്ടുന്ന സ്ഥിതിയാണ്. പെന്‍ഷന്‍ ഫണ്ട് രൂപവത്കരണ ഉത്തരവിനെതിരെയും സ്വകാര്യ സര്‍വകലാശാലകളെ കേരളത്തിന്‍റെ മണ്ണില്‍ വളരാനനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയും മുഴുവന്‍ സര്‍വകലാശാലകളിലും പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എഫ്.യു.ഇ.ഒ പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി എം.ജി. സെബാസ്റ്റ്യന്‍, ട്രഷറര്‍ ജയന്‍ ചാലില്‍ തുടങ്ങിയവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story