Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:29 AM IST Updated On
date_range 1 March 2022 5:29 AM ISTക്ഷേത്ര പുനർനിർമാണം; കുറ്റിയടിച്ചു
text_fieldsbookmark_border
ഇരിട്ടി: പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർനിർമാണ പ്രവൃത്തിക്ക് തുടക്കമായി. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കുറ്റിയടി കർമം തിങ്കളാഴ്ച നടന്നു. 150 വർഷത്തിലേറെ പഴക്കമുണ്ടെന്ന് പ്രശ്നചിന്തയിൽ കണ്ടെത്തിയ ക്ഷേത്രം പൂർണമായും തകർന്നടിഞ്ഞ നിലയിലായിരുന്നു. മാടത്തിയിലെ പാറോൽ തറവാടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം. തന്ത്രരത്നം കൊട്ടാരം ജയരാമൻ നമ്പൂതിരി ശ്രീകോവിലിന്റെ കുറ്റിയടി കർമങ്ങൾക്ക് നേതൃത്വം നൽകി. ക്ഷേത്രശില്പി തമ്പാൻ എടക്കാനത്തിനാണ് നിർമാണത്തിന്റെ ചുമതല. പാറോൽ ജനാർദനൻ, പത്മനാഭൻ, സുധീന്ദ്രൻ എന്നിവരും കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
