Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടണഞ്ഞ ആശ്വാസത്തിൽ...

നാടണഞ്ഞ ആശ്വാസത്തിൽ ഹാദിൽ

text_fields
bookmark_border
കണ്ണൂർ: യുക്രെയ്ൻ യുദ്ധമുഖത്തുനിന്ന് സുരക്ഷിതമായി നാട്ടിലെത്തിയതി​ന്റെ ആശ്വാസത്തിലാണ് മയ്യിൽ സ്വദേശി മുഹമ്മദ് ഹാദിൽ. ഭീതിയുടെയും ആശങ്കയുടെയും മണിക്കൂറുകൾക്ക് അറുതിയായി തിങ്കളാഴ്ച പുലർച്ച ഒന്നോടെയാണ് എട്ടേയാറിലെ വീട്ടിലെത്തിയത്. പി.കെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകനായ ഹാദിൽ ഉസ്ഗറോഡ് മെഡിക്കൽ നാഷനൽ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ജനുവരിയിലാണ് യുക്രെയ്നിലേക്ക് പോയത്. യുദ്ധം തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഹംഗറിയോട് ചേർന്നുള്ള പ്രദേശമായതിനാൽ യുദ്ധം കാര്യമായി ഉസ്ഗറോഡ് മേഖലയെ ബാധിച്ചിരുന്നില്ല. ഹോസ്റ്റലിൽ തുടരേണ്ടതില്ലെന്നും ഒഴിപ്പിക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇന്ത്യൻ എംബസിയിൽനിന്ന് അറിയിച്ചതായും ഹാദിൽ പറഞ്ഞു. ശനിയാഴ്ച രാത്രി കോളജി​ന്‍റെ ബസിലാണ് ഹംഗറി അതിർത്തി കടത്തിയത്. ഉടൻ അതിർത്തി കടക്കാനായതിനാലാണ് രക്ഷപ്പെടാനായത്. വിമാനമാർഗം ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തി. അവിടെനിന്ന് സംസ്ഥാന സർക്കാർ സൗജന്യമായി ഏർപ്പെടുത്തിയ വിമാനത്തിലാണ് കോഴിക്കോട്ട് എത്തിയത്. രാത്രി 12ഓടെ ട്രെയിനിൽ കണ്ണൂ​രിലെത്തി. സുരക്ഷിതമായി നാട്ടിലെത്തിയതിൽ ആശ്വാസമുണ്ടെന്നും ഹാദിൽ പറഞ്ഞു. മാധ്യമങ്ങളിലൂടെ യുക്രെയ്നിലെ സാഹചര്യം അറിഞ്ഞതോടെ വീട്ടുകാരും ഭീതിയിലായെന്നും ദൈവത്തി​ന്‍റെ അനുഗ്രഹത്താലാണ് മകൻ സുരക്ഷിതനായി നാടണഞ്ഞതെന്നും പിതാവ് അബ്ദുല്ലക്കുട്ടി പറഞ്ഞു. യാത്രക്കിടെ ടെലിഗ്രാമിൽ ഹാദിൽ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ബാച്ച് തിരിച്ചാണ് ഉസ്ഗറോഡിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. 250 വിദ്യാർഥികളാണ് ആദ്യ ബാച്ചിൽ നാട്ടിലെത്തിയത്. ഇതിൽ ഒമ്പതുപേരാണ് മലയാളികൾ. അടുത്ത ബാച്ച് തിങ്കളാഴ്ച എത്തും. ------------------------------ photo: hadil ukraine ഞായറാഴ്ച രാത്രി യുക്രെയ്നിൽനിന്ന് നാട്ടിലെത്തിയ മുഹമ്മദ് ഹാദിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ണൂരിലേക്ക് ട്രെയിൻ കാത്തിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story