Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:37 AM IST Updated On
date_range 28 Feb 2022 5:37 AM ISTതിയറ്റർ കോംപ്ലക്സ്, സ്റ്റേഡിയം: പ്രവൃത്തി പുരോഗതി വിലയിരുത്തി
text_fieldsbookmark_border
പയ്യന്നൂർ: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കുന്ന മൾട്ടി പർപസ് സ്റ്റേഡിയം, തിയറ്റർ കോംപ്ലക്സ് എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിനായി യോഗം ചേർന്നു. മേയ് മാസത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ ഫൗണ്ടേഷൻ പ്രവൃത്തി പൂർത്തിയാക്കാൻ തീരുമാനിച്ചു. കിറ്റ്‌കോയാണ് നിർവഹണ ഏജൻസി. കേരള ചലച്ചിത്ര വികസന കോർപറേഷന്റെ തിയറ്റർ കോംപ്ലക്സ് കെട്ടിടനിർമാണം മുക്കാൽഭാഗവും പൂർത്തിയായിട്ടുണ്ട്. ഇന്റീരിയർ പ്രവൃത്തി, ചുറ്റുമതിൽ നിർമാണം എന്നിവയാണ് നടക്കാൻ ബാക്കിയുള്ളത്. ഏപ്രിൽ അവസാനത്തോടെ നിർമാണപ്രവൃത്തി പൂർത്തീകരിക്കാൻ തീരുമാനിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, കിറ്റ്‌കോ, ഐഡക് എന്നീ നിർവഹണ ഏജൻസിയിലെ എൻജിനീയർമാർ എന്നിവർ പങ്കെടുത്തു. ------------------------ പി. വൈ. ആർ എം.എൽ.എ:: പയ്യന്നൂരിൽ തിയറ്റർ കോംപ്ലക്സ്, സ്റ്റേഡിയം നിർമാണ പ്രവൃത്തി ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ വിലയിരുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story