Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:37 AM IST Updated On
date_range 28 Feb 2022 5:37 AM ISTമുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണം -കെ.പി.എസ്.ടി.എ
text_fieldsbookmark_border
തളിപ്പറമ്പ്: അധ്യാപകനിയമനം അംഗീകരിക്കുന്നതിലെ തടസ്സം നീക്കംചെയ്ത് മുഴുവൻ നിയമനങ്ങളും അംഗീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് ഏരിയ, ചോദ്യ പേപ്പർ പാറ്റേൺ വിഷയത്തിൽ വിദ്യാർഥികളെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിലെ അധ്യാപകവിരുദ്ധ നിലപാടുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. സോണി സെബാസ്റ്റ്യൻ, കെ. രമേശൻ, വി. മണികണ്ഠൻ, പി. സരസ്വതി, എ.ഡി. സാബൂസ്, ഇ.ടി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം സംസ്ഥാന അസോ. ജനറൽ സെക്രട്ടറി കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
