Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:30 AM IST Updated On
date_range 28 Feb 2022 5:30 AM ISTഹരിദാസൻ കൊല: റിമാൻഡിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
text_fieldsbookmark_border
പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത് തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെവയലിലെ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീമുത്തപ്പൻ വീട്ടിൽ ഹരിദാസനെ (54) വെട്ടിക്കൊന്ന കേസിൽ റിമാൻഡിലുള്ള നാലു പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ബി.ജെ.പി തലശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റും നഗരസഭാംഗവുമായ ടെമ്പിൾഗേറ്റ് കൊമ്മൽവയലിലെ ശ്രീശങ്കരനെല്ലൂർ വീട്ടിൽ കെ. ലിജേഷ് (37), പുന്നോൽ റേഷൻകടക്ക് സമീപം കെ.വി. ഹൗസിൽ കെ.വി. വിമിൻ (26), ഗോപാലപേട്ട സുനേഷ് നിവാസിൽ എം. സുനേഷ് എന്ന മണി (39), പുന്നോൽ എസ്.കെ മുക്ക് ദേവീകൃപയിൽ അമൽ മനോഹരൻ (26) എന്നിവരെയാണ് തിങ്കളാഴ്ച ഹാജരാക്കാൻ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ചുമതലയുള്ള കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) ഉത്തരവിട്ടത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ പ്രൊഡക്ഷൻ വാറന്റിനായി സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. ഹരിദാസനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളായവരാണ് നാലുപേരും. കൊലയിൽ പങ്കെടുത്ത പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 21ന് പുലർച്ച ഒന്നരക്കാണ് ഹരിദാസൻ കൊല്ലപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസനെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾ പതിയിരുന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story