Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ ടു മൂന്നാർ...

കണ്ണൂർ ടു മൂന്നാർ കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര

text_fields
bookmark_border
കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ യൂനിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് കണ്ണൂർ ഡിപ്പോയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മലബാർ മേഖലയിൽനിന്ന് ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവിൽ ഉല്ലാസയാത്ര സാധ്യമാക്കുകയാണ് ഇതിലൂടെ കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള തടാകം, ഇക്കോ പോയന്‍റ്​, മാട്ടുപ്പെട്ടി അണക്കെട്ട്, ഫ്ലവർ ഗാർഡൻ എന്നിവ യാത്രയിലൂടെ കാണാനാകും. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് യാത്ര ആരംഭിച്ചത്. മൂന്നാറിൽ എ.സി സ്ലീപ്പർ ബസിൽ താമസവും കാഴ്ചകൾ കാണുന്നതും ഉൾപ്പെടെ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണ ചെലവും എൻട്രി ഫീസും യാത്രക്കാർ വഹിക്കണം. ഇത് ഉപയോഗപ്പെടുത്തിയാൽ ചെറുസംഘമായി യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ മൂന്നാർ കണ്ട് മടങ്ങാം. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മറ്റു സമയങ്ങളിൽ വാട്​സ്​ആപ്​ വഴിയും ബുക്ക് ചെയ്യാം. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് എല്ലാ ഞായറാഴ്ചകളിലും രാവിലെ എട്ടിന് ആരംഭിക്കുന്ന യാത്ര ചെവ്വാഴ്ച രാത്രിയോടെ തിരിച്ചെത്തും. ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിനോയ് കുര്യൻ, കെ.എസ്.ആർ.ടി.സി കൺട്രോൾ ഇൻസ്പെക്ടർ സജിത്ത് സദാനന്ദൻ, ജനറൽ കൺട്രോൾ ഇൻസ്പെക്ടർ ഷാജി വർഗീസ്, കെ.എസ്.ആർ.ടി.സി വാണിജ്യ വിഭാഗം കോഓഡിനേറ്റർ എം. പ്രകാശൻ, ഇൻസ്പെക്ടർ കെ.ജെ. ജോയ് എന്നിവർ സംബന്ധിച്ചു. ------------------ പടം... സന്ദീപ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story