Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൈക്വാൻഡോ...

തൈക്വാൻഡോ ചാമ്പ്യൻഷിപ്: ബ്രണ്ണൻ കോളജ് ജേതാക്കൾ

text_fields
bookmark_border
തൈക്വാൻഡോ ചാമ്പ്യൻഷിപ്: ബ്രണ്ണൻ കോളജ് ജേതാക്കൾ
cancel
മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല ഇന്റർ കൊളീജിയറ്റ് തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജും വനിത വിഭാഗത്തിൽ കാസർകോട് ഗവ. കോളജും ​ ജേതാക്കളായി. ഇരുവിഭാഗങ്ങളിലും നെഹ്‌റു കോളജ് കാഞ്ഞങ്ങാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ പയ്യന്നൂർ കോളജിനാണ് മൂന്നാം സ്ഥാനം. വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ മൂന്നാം സ്ഥാനം നേടി. മാങ്ങാട്ടുപറമ്പ് സർവകലാശാല സ്​പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരങ്ങൾ കായിക വിഭാഗം മേധാവി ഡോ. കെ.പി. മനോജ് ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്ക് കായിക വിഭാഗം അസി. ഡയറക്ടർ ഡോ. കെ.വി. അനൂപ് ട്രോഫികൾ വിതരണം ചെയ്തു. മാർച്ച് മൂന്നാം വാരം തിരുവനന്തപുരത്ത്​ നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കണ്ണൂർ സർവകലാശാല പുരുഷ ടീമിനെയും ഹരിയാനയിലെ കുരുക്ഷേത്രയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള വനിത വിഭാഗം ടീമിനെയും ഇതോടൊപ്പം തിരഞ്ഞെടുത്തു. എം.കെ. മധുസൂദനൻ, ഡോ. ജിനോ സെബാസ്റ്റ്യൻ, പി. രഘുനാഥ്, എം. സജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ----------------------------------------- ചിത്രം: 1. -കണ്ണൂർ സർവകലാശാല തൈക്വാൻഡോ പുരുഷ വിഭാഗം ചാമ്പ്യൻഷിപ് നേടിയ തലശ്ശേരി ബ്രണ്ണൻ കോളജ് ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story