Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:41 AM IST Updated On
date_range 27 Feb 2022 5:41 AM ISTസിൽവർ ലൈൻ: വരുമാനമല്ല, നാടിന്റെ നേട്ടമാണ് സർക്കാർ ചിന്തിക്കുന്നത് -തോമസ് ഐസക്
text_fieldsbookmark_border
കണ്ണൂർ: സർക്കാറിന് എന്ത് വരുമാനം ലഭിക്കുമെന്നല്ല, നാടിന് എന്ത് നേട്ടമുണ്ടാകുമെന്നാണ് എൽ.ഡി.എഫ് സർക്കാർ ചിന്തിക്കുന്നതെന്നും ഇതിനാണ് കെ- റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്. കണ്ണൂരിൽ സംഘടിപ്പിച്ച 'എന്തുകൊണ്ട് കെ- റെയിൽ' പുസ്‌തക ചർച്ചയിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥലം ഏറ്റെടുക്കാൻ 25,000 കോടി രൂപ ചെലവുള്ളതും കേന്ദ്ര -സംസ്ഥാന സർക്കാറുകൾ 40,000 കോടി രൂപ ചെലവഴിക്കുന്നതുമാണ് ദേശീയപാത. ടോളും നൽകേണ്ടിവരും. റോഡ് പോലെയാണ് റെയിലും. കെ-റെയിൽ സമയത്ത് പണിതീർത്താൽ അഞ്ചുവർഷംകൊണ്ട് ലാഭവും നഷ്ടവുമില്ലാത്ത നിലയിലെത്തും. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളിൽ 10 ശതമാനമാണ് മലബാറിലേക്ക് വരുന്നത്. ഗതാഗത സൗകര്യമില്ലായ്‌മയാണ് കാരണം. അർധ അതിവേഗ റെയിൽപാത വന്നാൽ വലിയ മാറ്റം ഈ മേഖലയിലുണ്ടാകും. കേരളത്തിന്റെ വ്യവസായ കേന്ദ്രമായി കണ്ണൂർ മാറും. കെ-റെയിൽ കേരളത്തെ രണ്ടായി പിളർക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തോമസ് ഐസക് പറഞ്ഞു. കെ- റെയിൽ വിരുദ്ധ സമരത്തിൽ സൂയസ് കനാൽ നിർമിക്കുമ്പോൾ എതിർപ്പുമായെത്തിയവരുടെ പിൻഗാമികളുണ്ടെന്നും ഐസക് പറഞ്ഞു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി. രമേശൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story