Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:40 AM IST Updated On
date_range 27 Feb 2022 5:40 AM ISTഅവധിക്കാലം ആഘോഷമാക്കാം, സീവ്യൂ പാർക്കും തുറക്കുന്നു
text_fieldsbookmark_border
പടം -സന്ദീപ് കണ്ണൂർ: കോവിഡിനെ തുടർന്ന് ദീർഘകാലമായി പൂട്ടിയിട്ട പയ്യാമ്പലം സീ വ്യൂ പാർക്ക് തുറക്കാനൊരുങ്ങുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ അര കോടി രൂപ ഉപയോഗിച്ചാണ് പാർക്കിന്‍റെ നവീകരണപ്രവൃത്തി നടക്കുന്നത്. പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്നും മാർച്ചിൽ തന്നെ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ അറിയിച്ചു. ദീർഘകാലമായി അടച്ചിട്ടതിനെ തുടർന്ന് ഇരിപ്പിടങ്ങളും മറ്റും നശിച്ചിരുന്നു. കുട്ടികൾക്കായുള്ള കളി ഉപകരണങ്ങളടക്കം കൂടുതൽ സൗകര്യം നവീകരണത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിന് പിറകിലായുള്ള പാർക്കിൽ കൂടുതൽ കോൺക്രീറ്റ് ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളടക്കമുള്ള സഞ്ചാരികളെ ആകർഷിക്കാനായി മനോഹരമായ കോൺക്രീറ്റ് ശിൽപങ്ങൾ, ഊഞ്ഞാലടക്കമുള്ള കളിയുപകരണങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 500 മീറ്റർ നീളമുള്ള നടപ്പാതയിൽ വൈദ്യുതി ലൈറ്റുകളും കടലിനോടഭിമുഖമായി ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. അവസാനഘട്ട മിനുക്കുപണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പൂമ്പാറ്റ, കൂൺ അടക്കമുള്ള കോൺക്രീറ്റ് ശിൽപങ്ങൾ കുട്ടികളെ ആകർഷിക്കും. ഊഞ്ഞാൽ, റൈഡർ തുടങ്ങിയ കളിയുപകരണങ്ങളും സ്ഥാപിച്ചു. കോൺക്രീറ്റിൽ പണിത ചെസ് ബോർഡ് മാതൃക പാർക്കിന്‍റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. ലഘുഭക്ഷണശാല, ഐസ്ക്രീം പാർലർ എന്നിവയും ഒരുക്കും. പാർക്കിന്‍റെ പ്രവർത്തനസമയം ദീർഘിപ്പിക്കാനും തീരുമാനമുണ്ട്. 10 രൂപയുണ്ടായിരുന്ന പ്രവേശന ഫീസും വർധിപ്പിക്കുമെന്ന് ഡി.ടി.പി.സി അധികൃതർ അറിയിച്ചു. നവീകരണം പൂർത്തിയായ പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിനോടൊപ്പം തന്നെ സീ വ്യൂ പാർക്കും തുറക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story