Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:38 AM IST Updated On
date_range 26 Feb 2022 5:38 AM ISTഡി.വൈ.എഫ്.ഐ അലർട്ട് മാർച്ച്
text_fieldsbookmark_border
പഴയങ്ങാടി: മണൽ കൊള്ളക്കും ലഹരി മാഫിയക്കുമെതിരെ ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി മാട്ടൂലിൽ അലർട്ട് മാർച്ച് നടത്തി. മാട്ടൂൽ സെൻട്രൽ കടൽ തീരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. മാട്ടൂൽ പഞ്ചായത്തിലെ തീരദേശ മേഖലയായ കോൽക്കാരൻ ചാൽ, അരിയിൽ ചാൽ എന്നിവിടങ്ങളിലാണ് വ്യാപകമായി മണൽ കൊള്ള നടക്കുന്നത്. ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.സി. റമിൽ എന്നിവർ സംസാരിച്ചു. സിമിൽ ജോയ് സ്വാഗതം പറഞ്ഞു. മാട്ടൂൽ സൗത്തിൽ സംഘടിപ്പിച്ച സമാപന പൊതുയോഗം എം. ഷാജർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി.പി. ഷാജിർ അധ്യക്ഷത വഹിച്ചു. ടി.വി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ----------------- photo: മാട്ടൂൽ സെൻട്രൽ കടൽ തീരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
