Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈയെഴുത്ത് മാസിക...

കൈയെഴുത്ത് മാസിക മത്സരം: സി.ആർ.സി ബ്ലാത്തൂർ ഒന്നാമത്

text_fields
bookmark_border
കൈയെഴുത്ത് മാസിക മത്സരം: സി.ആർ.സി ബ്ലാത്തൂർ ഒന്നാമത്
cancel
ഇരിട്ടി: താലൂക്ക് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകൾക്കായി നടത്തിയ കൈയെഴുത്ത് മാസിക മത്സരത്തിൽ സി.ആർ.സി ബ്ലാത്തൂരിന്റെ 'ഒരുദേശം സ്വയം ചരിത്രമെഴുതുന്നു' മാസിക ഒന്നാം സ്ഥാനം നേടി. വിജയതിലകം പരിപാടി വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉളിക്കൽ ലിസ്‌കോ ലൈബ്രറിയുടെ 'മഷി കുടഞ്ഞു കുറിച്ചിടുന്നു' മാസിക രണ്ടാം സ്ഥാനവും സെൻട്രൽ വികാസ് ലൈബ്രറിയുടെ 'ഒമിക്രോൺ' മൂന്നാം സ്ഥാനവും നേടി. മട്ടന്നൂർ മേഖലയിൽ നവോദയ കാരയുടെ അക്ഷരക്കൂട്ടും പേരാവൂർ മേഖലയിൽ യുവശക്തി നെയ്യളത്തിന്റെ നാട്ടുപച്ചയും ഇരിട്ടി മേഖലയിൽ സി.ആർ.സി ബ്ലാത്തൂരിന്റെ ഒരു ദേശം സ്വയം ചരിത്രമെഴുതുന്നു മാസികയും ഒന്നാം സ്ഥാനം നേടി. മത്സര വിജയികൾക്ക് ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ സമ്മാനങ്ങൾ നൽകി. ജില്ലയിലെ മികച്ച വനിത ലൈബ്രേറിയനായി തിരഞ്ഞെടുത്ത കെ. ശ്രീനയെ കെ.വി. സക്കീർ ഹുസൈൻ അനുമോദിച്ചു. ജില്ലതല വായനമത്സര വിജയികൾക്ക് ഡോ. സി.കെ. മോഹനൻ സമ്മാനങ്ങൾ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story