Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:33 AM IST Updated On
date_range 26 Feb 2022 5:33 AM ISTഹരിദാസ് വധം: ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നെന്ന്
text_fieldsbookmark_border
കണ്ണൂര്‍: ന്യൂമാഹി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്ന് സംസ്ഥാന സെകട്ടറി കെ. രഞ്ജിത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ സി.പി.എമ്മിനെ വിവിധ കേസുകളില്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സി.പി.എമ്മിന്റെ നിര്‍ദേശമനുസരിച്ചാണ് പൊലീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നത്. പ്രതികളെ സി.പി.എം മുന്‍കൂട്ടി തീരുമാനിച്ചിരിക്കുകയാണ്. വീട്ടില്‍ നിന്നും ലിജേഷിനെ ഇറക്കിക്കൊണ്ടുപോയത് സുരക്ഷ നല്‍കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്. ഹരിദാസിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞതാണ്. യഥാർഥ പ്രതികളെ പിടികൂടാന്‍ പൊലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story