Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:32 AM IST Updated On
date_range 26 Feb 2022 5:32 AM ISTതെങ്ങുകയറ്റ യന്ത്ര വിതരണം
text_fieldsbookmark_border
ചൊക്ലി: പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ചൊക്ലി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തു. രണ്ടാംഘട്ട വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ഒളവിലത്തെ തെങ്ങുകയറ്റ തൊഴിലാളിയായ സി. പ്രകാശൻ യന്ത്രം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് എം.ഒ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പാനൂർ കൃഷി അസി. ഡയറക്ടർ സുജ കാരാട്ട് പദ്ധതി വിശദീകരിച്ചു. രണ്ടു ഘട്ടങ്ങളിലായി 165 യന്ത്രങ്ങളാണ് പഞ്ചായത്ത് പരിധിയിൽ ഇതിനകം വിതരണം ചെയ്തത്. എൻ.പി. സജിത, കെ. പ്രദീപൻ, പഞ്ചായത്ത് സെക്രട്ടറി പി. സന്തോഷ് കുമാർ, ചൊക്ലി കൃഷി ഓഫിസർ അശ്വതി വിജയൻ, സി.സി. നിഷാനന്ദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story