Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:43 AM IST Updated On
date_range 25 Feb 2022 5:43 AM ISTമട്ടന്നൂരില്‍ കടകളിൽ പരിശോധന
text_fieldsbookmark_border
മട്ടന്നൂര്‍: നഗരസഭ ആരോഗ്യ വിഭാഗം ആന്റി-പ്ലാസ്റ്റിക് സ്‌ക്വാഡ് കടകളില്‍ പരിശോധന നടത്തി. ഉരുവച്ചാല്‍, മട്ടന്നൂര്‍ ടൗണ്‍, വായാന്തോട് എന്നിവിടങ്ങളിലെ 40 ഓളം കടകളിലാണ് പരിശോധന നടത്തിയത്. നിരവധി സ്ഥാപനങ്ങളില്‍നിന്ന് നിരോധിത പ്ലാസ്റ്റിക് കാരിബാഗും ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവയും പിടിച്ചെടുത്തു. സ്ഥാപനങ്ങള്‍ക്ക് 10,000 രൂപ വീതം പിഴചുമത്തി. എച്ച്.ഐ കെ.സി. ലതീഷ്, ജെ.എച്ച്.ഐമാരായ ഒ.കെ. ശ്യാംകൃഷ്ണന്‍, ഷിജോയ്കുമാര്‍ കാര്യത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. --------------- (ഫോട്ടോ- മട്ടന്നൂരിൽ പരിശോധനയില്‍ പിടികൂടിയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
