Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:42 AM IST Updated On
date_range 25 Feb 2022 5:42 AM ISTഎം.എം. പ്രദീപ് സ്മാരക ട്രോഫി ക്രിക്കറ്റ്: മുബാറക്, മട്ടന്നൂർ സ്കൂളുകൾക്ക് ജയം
text_fieldsbookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്കായുള്ള ജില്ല സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ അഞ്ച് വിക്കറ്റിന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബ്രണ്ണൻ സ്കൂൾ 13.2 ഓവറിൽ 51 റൺസിന് ഓൾ ഔട്ടായി. മറുപടിയായി മുബാറക് സ്കൂൾ ഒമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. മൂന്ന് വിക്കറ്റും ഏഴ് റൺസുമെടുത്ത് മുബാറക് സ്കൂൾ താരം അമീർഷ മാൻ ഓഫ് ദ മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ മട്ടന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 71 റൺസിന് മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മട്ടന്നൂർ സ്കൂൾ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. മറുപടിയായി മണത്തണ സ്കൂൾ 11.2 ഓവറിൽ 74 റൺസിന് ഓൾ ഔട്ടായി. 24 റൺസും അഞ്ച് വിക്കറ്റും വീഴ്ത്തി മട്ടന്നൂർ സ്കൂൾ താരം പി.എസ്. മുഹമ്മദ് റസൽ മാൻ ഓഫ് ദ മാച്ചായി. ---------------------------------- പടം..... തലശ്ശേരിയിൽ നടക്കുന്ന എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്കായുള്ള ജില്ല സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അക്ഷയ എ. സദാനന്ദൻ കളിക്കാരെ പരിചയപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
