Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:39 AM IST Updated On
date_range 25 Feb 2022 5:39 AM ISTഹരിദാസ് വധം: അന്വേഷണം വിപുലമാക്കി
text_fieldsbookmark_border
നിരീക്ഷണത്തിലുള്ള പൊലീസുകാരനെ ഇന്നലെയും ചോദ്യം ചെയ്തു തലശ്ശേരി: പുന്നോൽ താഴെവയലിലെ സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വിപുലമാക്കി. കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള കണ്ണവം പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനെ വ്യാഴാഴ്ചയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലാണ്. കൊലയാളി സംഘത്തിന് പൊലീസുകാരനിൽനിന്ന് മറ്റേതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ അഡീഷനൽ എസ്.പി പ്രിൻസ് അബ്രഹാമിനാണ് അന്വേഷണ ചുമതല. അതേസമയം കൊലയാളി സംഘത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളവരിൽ ചിലർ ഒളിവിലാണെന്നാണ് വിവരം. ഇവരെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. ഉത്തരമേഖല ഐ.ജി അശോക് യാദവ് കേസിന്റെ സ്ഥിതിഗതി വിലയിരുത്താനായി ബുധനാഴ്ച കണ്ണൂരിലെത്തിയിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പുന്നോലിലെ കല്ലറ ഉഷയുടെ വീട് വ്യാഴാഴ്ച ഫോറൻസിക് സംഘം പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story