Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉദ്ഘാടനം കഴിഞ്ഞിട്ടും...

ഉദ്ഘാടനം കഴിഞ്ഞിട്ടും ശൗചാലയം തുറന്നില്ല

text_fields
bookmark_border
ഉദ്ഘാടനം കഴിഞ്ഞിട്ടും ശൗചാലയം തുറന്നില്ല
cancel
തളിപ്പറമ്പ്: ചെറുക്കള രാജീവ് കോളനിക്ക് സമീപം കുറുമാത്തൂർ പഞ്ചായത്ത് നിർമിച്ച ശൗചാലയം ജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നുകൊടുത്തില്ലെന്ന് പരാതി. ഉദ്ഘാടനം നടന്ന് ഒന്നര വർഷമായിട്ടും തുറക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി. സംസ്ഥാന പാതയിലൂടെ പോകുന്ന ദീർഘദൂര യാത്രക്കാർക്കും തദ്ദേശീയരായ യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ശൗചാലയം നിർമിച്ചത്. ശൗചാലയം 2020 ഒക്ടോബറിൽ അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷാണ് ഉദ്ഘാടനം ചെയ്തത്. കംഫർട്ട് സ്റ്റേഷൻ എന്ന ബോർഡുകണ്ട് ദിവസേന നിരവധി വാഹനങ്ങളാണ് ഇവിടെ നിർത്തി നിരാശയോടെ യാത്ര തുടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് ശൗചാലയം തുറക്കുന്നതിൽ കാലതാമസമുണ്ടായതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story