Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:29 AM IST Updated On
date_range 25 Feb 2022 5:29 AM ISTലെവൽക്രോസ് അടച്ചിടും
text_fieldsbookmark_border
കണ്ണൂർ: ദേശീയപാത -ബീച്ച് (കുളം ഗേറ്റ്) റോഡിൽ തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലെ 234ാം നമ്പർ ലെവൽക്രോസ് വെള്ളിയാഴ്ച രാത്രി എട്ടുമുതൽ 28ന് രാത്രി എട്ടുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ അറിയിച്ചു. ---------------------- വന്ധ്യത ചികിത്സ യൂനിറ്റ് കണ്ണൂർ: മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഏപ്രിൽ രണ്ടുമുതൽ വന്ധ്യത ചികിത്സ യൂനിറ്റ് പ്രവർത്തനം തുടങ്ങും. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ച ഒന്നുവരെ ഒ.പി വിഭാഗത്തിൽ ചികിത്സ സൗകര്യം ഉണ്ടാകും. --------------------------------- താൽക്കാലിക നിയമനം കണ്ണൂർ: ജില്ല ആശുപത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കും. പി.എസ്.സി അംഗീകൃത ഡി.എം.എൽ.ടി/ ബി.എസ് സി എം.എൽ.ടിയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം മാർച്ച് മൂന്നിന് രാവിലെ 10നുമുമ്പ് ജില്ല ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ---------------------------- ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം കണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഫോൺ: 0497 2835183. .........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story