Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:36 AM IST Updated On
date_range 24 Feb 2022 5:36 AM ISTകുരുന്നുകൾക്ക് കരുതലായി എൻ.എസ്.എസ് വളന്റിയർമാർ
text_fieldsbookmark_border
തളിപ്പറമ്പ്: കുറ്റിക്കോൽ അംഗൻവാടിയിലെ കുരുന്നുകൾക്ക് കരുതലായി മൂത്തേടത്ത് ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം വളന്റിയർമാരെത്തി. അംഗൻവാടികൾ വീണ്ടും പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ മുഴുവൻ വിദ്യാർഥികൾക്കും എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. അംഗൻവാടിയിലേക്ക് വളന്റിയർമാർ ഫാനും സമ്മാനിച്ചു. പ്രീ പ്രൈമറി മേഖല ശാക്തീകരിക്കുന്നതിന്റെ ഭാഗമായി 'പഠനമുറി' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ വി. വിജയൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.പി. രജിത പഠനോപകരണങ്ങൾ കൈമാറി. നഗരസഭ കൗൺസിലർ ഇ. കുഞ്ഞിരാമൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് ടി.വി. വിനോദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.വി. രസ്ന മോൾ തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി അധ്യാപിക ഇ. ശൈലജ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
