Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യാവൂർ ഊട്ടുത്സവം:...

പയ്യാവൂർ ഊട്ടുത്സവം: ഓമനക്കാഴ്ച സമർപ്പിച്ചു, കുടകർ മടങ്ങി

text_fields
bookmark_border
ശ്രീകണ്ഠപുരം: പയ്യാവൂർ ഊട്ടു മഹോത്സവത്തിന്റെ ഭാഗമായി ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച കിരാതമൂർത്തിക്ക് സമർപ്പിച്ചു. ഇതോടെ ഉത്സവാരംഭത്തിൽ അരിയുമായെത്തിയ കുടകർ കാളകളുമായി മടങ്ങി. മഹോത്സവ ദിനമായ ചൊവ്വാഴ്ച പതിനായിരങ്ങളാണ് പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തിയത്. ചൂളിയാട്ടെ തൈവളപ്പ്, നല്ലൂർ, തടത്തിൽകാവ്, ചെമ്പോച്ചേരി, മടപ്പുരക്കൽ തറവാടുകളിലെ അഞ്ച് കുഴികളിലായി പഴുക്കാൻവെച്ച കുലകളുമായി ആയിരക്കണക്കിന് ചെറുപ്പക്കാരാണ് വ്രതശുദ്ധിയോടെ രാവിലെ 11ന് ഓമനക്കാഴ്ചയായി പുറപ്പെട്ടത്. 18 കിലോമീറ്ററോളം നടന്നാണ് ഓമനക്കാഴ്ച വൈകീട്ടോടെ പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തിയത്. ഇരൂഡ് പുഴകടന്നെത്തിയ കാഴ്ചയെ പയ്യാറ്റുവയലിൽ ദേവസ്വം അധികാരികൾ സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെ നെയ്യമൃത്കാരുടെ നെയ്യൊപ്പിക്കലോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഉച്ചക്ക് താഴത്തമ്പലത്തില്‍നിന്ന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും പിന്നീട് തിരുനൃത്തവും കോമരത്തച്ഛന്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പില്‍ നൃത്തവും നടന്നു. ------------------------------------------ ഫോട്ടോ: SKPM Omanakazhcha പയ്യാവൂർ ഊട്ടുമഹോത്സവത്തിന്റെ ഭാഗമായുള്ള ഓമനക്കാഴ്ച ക്ഷേത്രപരിസരത്തെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story