Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:28 AM IST Updated On
date_range 23 Feb 2022 5:28 AM ISTകെ.എസ്.യു പ്രവർത്തകർക്ക് മർദനം
text_fieldsbookmark_border
തലശ്ശേരി: പാലയാട് കാമ്പസിൽ കെ.എസ്.യു ജില്ല സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് മർദനത്തിൽ പരിക്കേറ്റു. ജില്ല സെക്രട്ടറി ഫർഹാൻ മുണ്ടേരി, മണ്ഡലം പ്രസിഡന്റ് രാഗേഷ്, അർഷരാജ്, മുർഷിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഒന്നാം വർഷ എൽഎൽ.ബി വിദ്യാർഥിയായ മുർഷിദിനെ മർദിച്ചത് ചോദ്യം ചെയ്യാനെത്തിയ ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ളവരെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. മർദനത്തിൽ മുർഷിദിന്റെ കണ്ണിന് പരിക്കേറ്റു. എസ്.എഫ്.ഐ പ്രവർത്തകർ റാഗ് ചെയ്തെന്നാണ് മുർഷിദിന്റെ പരാതി. ചൊവ്വാഴ്ച രാവിലെയാണ് കാമ്പസിൽ സംഘർഷം നടന്നത്. 15ഓളം പേർ ചേർന്ന് വടി ഉപയോഗിച്ചാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. ------------- പടം.....മുർഷിദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
