Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:37 AM IST Updated On
date_range 22 Feb 2022 5:37 AM ISTഅപകടക്കെണിയൊരുക്കി ഇരുമ്പു വളയങ്ങൾ
text_fieldsbookmark_border
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലത്തിലെ ഭിത്തിയിൽ കെ. ഫോൺ കേബിളുകൾ സ്ഥാപിക്കാനായി ഇരുമ്പു വളയങ്ങൾ സ്ഥാപിച്ച് അധികൃതർ. കേബിളുകൾ ഇത്തരം വളയത്തിൽ താങ്ങിനിർത്താനായി പാലത്തിലെ ഒരറ്റം മുതൽ മറ്റേയറ്റം വരെ സ്ഥാപിച്ചിരിക്കുകയാണ്. ഹാജി റോഡിൽ പാലത്തിന്റെ ലാൻഡിങ്ങിൽ റോഡിന്റെ പ്രതലത്തിൽ നിന്നും രണ്ടുമുതൽ മൂന്നടി വരെ മാത്രം ഉയരത്തിലാണ് ഇത്തരം അപകട താങ്ങികൾ സ്ഥാപിച്ചിരിക്കുന്നത്. പൊതുവേ വീതികുറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്ന കാൽനടക്കാരുടെയും കുട്ടികളുടെയും ദേഹത്തും തലയിലും ഇടിച്ചാൽ ഗുരുതര അപകടങ്ങൾക്ക് സാധ്യതയുണ്ട്. നിലവിൽ ഒട്ടേറെ പേരുടെ ദേഹത്തുതട്ടി പോറലുണ്ടായതായി സമീപത്തുള്ള വ്യാപാരികൾ പറയുന്നു. അതുപോലെ വാഹനങ്ങൾ അരികുചേർന്നു പോകുമ്പോൾ ഈ വളയത്തിൽ തട്ടുന്നതായും പരാതിയുണ്ട്. കെ. ഫോൺ നടപ്പിലാക്കുന്ന കരാറുകാരാണ് ഇത്തരം അശാസ്ത്രീയ രീതിയിൽ പണി നടത്തുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. ചിത്രം: 1. കെ. ഫോൺ കേബിൾ താങ്ങിനിർത്താൻ പാപ്പിനിശ്ശേരിയിൽ സ്ഥാപിച്ച ഇരുമ്പു വളയങ്ങൾ 2 കെ. ഫോൺ കേബിൾ വളയത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)