Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:36 AM IST Updated On
date_range 22 Feb 2022 5:36 AM ISTപാനൂർ പൊലീസ് സ്റ്റേഷന് ഇനി പുതുമോടി
text_fieldsbookmark_border
പാനൂർ: ചരിത്രമുറങ്ങുന്ന . അസൗകര്യങ്ങളിൽ വീർപ്പുമുട്ടി പതിറ്റാണ്ടുകളായി പാനൂരിന്റെ ഹൃദയഭാഗത്ത് നിൽക്കുന്ന സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന പരിഷ്കാരങ്ങളാണ് വരുത്തുന്നത്. മഴ എത്തിയാലുള്ള സ്റ്റേഷന്റെ ചോർച്ച പരിഹരിക്കും. പ്രവേശന കവാടത്തിനടുത്ത് തന്നെ സന്ദർശക മുറിയൊരുങ്ങും. ജനറൽ ഡയറി ഉൾപ്പെടെ മൂന്നു കൗണ്ടറുകൾ പുതിയതായി തയാറായിക്കഴിഞ്ഞു. കാമറകൾ ഉൾപ്പെടെ കമ്പ്യൂട്ടർ സംവിധാനങ്ങൾക്കും പ്രത്യേകം മുറി തയാറാവും. പൊലീസ് ഇൻസ്പെക്ടറുടെ മുറി കൂടുതൽ സൗകര്യമുണ്ടാക്കും. വാഹന പാർക്കിങ്ങും കൂടുതൽ വിപുലമാക്കും. എ.സി.പി പാനൽ ഉപയോഗിച്ച് മുൻ ഭാഗം മനോഹരമാക്കും. കോമ്പൗണ്ടിൽതന്നെ മനോഹരമായ പൂന്തോട്ടവും ഒരുങ്ങുന്നു. പാനൂർ ജങ്ഷനിലും സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിലും കാമറകൾ പ്രവർത്തനസജ്ജമാണ്. വാഹനത്തിന്റെ നമ്പറുകൾ പോലും വ്യക്തമായി കാണാവുന്നത്ര ശക്തമാണ് കാമറകൾ. ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇൻസൈറ്റ് മത്സര പരിശീലന പരിപാടിയുടെ സുകൾ സ്റ്റേഷൻ കോമ്പൗണ്ടിലെ ഹാളിലാണ് നടക്കുന്നത്. ആധുനിക രീതിയിലുള്ള സാങ്കേതിക സംവിധാനങ്ങളും മികച്ച ലൈബ്രറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
